സർവിസ് റോഡിലെ ഓടയുടെ മേൽമൂടി തകർന്നനിലയിൽ
കൊട്ടിയം: ദേശീയപാതയുടെ ഭാഗമായ സർവിസ് റോഡിലെ ഓടയുടെ മേൽമൂടി വീണ്ടും തകർന്നു. ഏതാനും ദിവസം മുമ്പ് മാറ്റിസ്ഥാപിച്ച മേൽമൂടിയാണ് പിന്നെയും തകർന്നത്. ഇതോടെ മേവറത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
സർവിസ് റോഡിന് ഈ ഭാഗത്ത് വീതി കുറവാണ്. കുറച്ചു ദിവസം മുമ്പ് ഇവിടെ മേൽമൂടിയുടെ മുകളിലെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറ്റിസ്ഥാപിച്ചിരുന്നു. അതാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകർന്നത്.
ഇവിടെ ദേശീയപാതയുടെ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ സർവിസ് റോഡിന്‍റെ പകുതി ഭാഗത്ത് ഡിവൈഡറുകൾ വെച്ചിരിക്കുകയാണ്. അതിനാൽ ഒരു വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതുവഴി പോകാൻ കഴിയുകയുള്ളൂ. ഓടയുടെ മേൽമൂടി തകർന്നതോടെ ഞെരുങ്ങിയാണ് ഇതുവഴിവാഹനങ്ങൾ കടന്നുപോകുന്നത്. വെള്ളിയാഴ്ച പുലർച്ചയാണ് ഓടയുടെ മേൽമുടി തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.