കൊട്ടിയം: ഹോട്ടലിൽ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച സംഘത്തെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ (31) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 28ന് രാത്രി കണ്ണനല്ലൂരൂള്ള ബിസ്മി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോയ ഇവരോട് കൗണ്ടറിലിരുന്ന നുജും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ ആക്രമണം നടത്തിയത്. ഹോട്ടലിരുന്ന കണ്ണാടിപ്പെട്ടി അടിച്ചുടച്ച് ചില്ല് കഷണം എടുത്ത് ഹോട്ടലുടമയെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തി കൗണ്ടറിലെ പണം എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഹോട്ടലുടമയെ രക്ഷിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനായ ഷറഫിനും പരിക്കേറ്റു. സംഭവത്തിന് ശേഷം ഇവർ ഹോട്ടൽ അടിച്ച് തകർത്തതിൽ 10000 രൂപയുടെ നഷ്ടം ഉണ്ടായി. തുടർന്ന് ഹോട്ടലുടമയുടെ പരാതിയിൽ പ്രതികളെ തഴുത്തല നിന്ന് പിടികൂടുകയായിരുന്നു.
കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്, ജയകുമാർ, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.