സ്വ​ർ​ണ നി​റ​മു​ള്ള ക​ല്ല് ക​ണ്ടെ​ത്തി​യ കി​ണ​ർ സ​ബ് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധി​ക്കു​ന്നു. ഇ​ൻ​സെ​റ്റി​ൽ ക​ല്ല്​

കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ വ​ജ്രം പോ​ലു​ള്ള പാ​റ ക​ണ്ടെ​ത്തി

കൊ​ട്ടി​യം: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ജ്രം പോ​ലു​ള്ള മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പാ​റ ക​ണ്ടെ​ത്തി. ത​ഴു​ത്ത​ല ഖാ​ദി​സി​യ്യ​ക്ക് സ​മീ​പം അ​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന് മു​ന്നി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള പാ​റ ക​ണ്ടെ​ത്തി​യ​ത്.

70 അ​ടി താ​ഴ്ച​യി​ൽ കു​ഴി​ച്ച​പ്പോ​ഴാ​ണ് ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. വീ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശ്യാം​പ്ര​വീ​ണി​നെ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ സ​ബ് ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, അ​സി. ജി​യോ​ള​ജി​സ്​​റ്റ്​ വീ​ണ എം.​നാ​യ​ർ, ത​ഹ​സി​ൽ​ദാ​ർ ശ​ശി​ധ​ര​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷൈ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. പ​തി​ന​ഞ്ചേ​മു​ക്കാ​ൽ കി​ലോ​യോ​ളം വ​രു​ന്ന നി​റ​മു​ള്ള ക​ല്ലു​ക​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ ജെം ​ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.


 

Tags:    
News Summary - On well was dug, a diamond-shaped rock was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.