മയ്യനാട് മുക്കത്തെ നോമ്പുകാരായ മത്സ്യത്തൊഴിലാളികൾ
Posted On
date_range Updated On
date_range നോമ്പുനോറ്റ് ആഴക്കടലിൽ
കൊട്ടിയം: മയ്യനാട് മുക്കം ഭാഗത്തുനിന്ന് ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ ഭൂരിഭാഗവും നോമ്പുകാരാണ്.
ഇടയത്താഴവും കഴിച്ച് സുബ്ഹ് നമസ്കാരവും കഴിഞ്ഞാണ് ഇവർ കടലിലേക്ക് പോകുന്നത്. രാവിലെ ഏഴരയോടെ തിരിച്ചെത്തുന്ന ഇവർ വലയിൽനിന്ന് മത്സ്യം എടുത്ത ശേഷം വീട്ടിലെത്തി അൽപനേരം വിശ്രമിക്കും.
അതിനുശേഷം നോമ്പു തുറക്കുന്നതുവരെ വലകൾ വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. കടലിൽ പോകുന്നവരിൽ ഭൂരിഭാഗം പേരും നോമ്പുകാരാണ്.
രോഗബാധിതരായ ഏതാനും പേർക്കുമാത്രമാണ് നോമ്പില്ലാത്തത്. ഒരു മാസക്കാലം നോമ്പു നോക്കുന്നതിലൂടെ ശരീരത്തിന് ഒരു പ്രത്യേക സുഖമാണ് ലഭിക്കുകയെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.