ദേശീയപാതയിൽ കോൺക്രീറ്റ് ലോക്കുകൾ മാറ്റിസ്ഥാപിക്കുന്നു
കൊട്ടിയം: ദേശീയപാതയുടെ ഭാഗമായ ഉയരപ്പാത നിർമാണത്തിനായി ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ലോക്കുകൾ തകർന്നുവീഴാനും ലോക്കുകൾക്കിടയിൽ വിള്ളലുണ്ടാകാനും തുടങ്ങിയതായ വാർത്തകൾക്കിടെ വിള്ളൽ വീണ കോൺക്രീറ്റ് ലോക്കുകൾ കരാർ കമ്പനി അധികൃതർ മാറ്റിസ്ഥാപിച്ചുതുടങ്ങി.
ചാത്തന്നൂരിൽ ലോക്ക് തകർന്നു സ്ലാബ് താഴേക്കുവീണതും കൊട്ടിയത്ത് ലോക്കിന് വിള്ളൽ വീണതും ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് റോഡിന്റെ പുനർനിർമാണത്തിനായി കരാറെടുത്ത കമ്പനി അധികൃതർ സ്ഥലത്തെത്തി തകരാറിലായ ലോക്കുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി ആരംഭിച്ചത്.
ദേശീയപാതയിൽ മേൽപാലങ്ങളും അടിപ്പാതകളും നിലവിലുള്ള സ്ഥലങ്ങളിൽ റോഡ് വളരെ ഉയരത്തിലാണുള്ളത്. ഉയരത്തിൽ റോഡ് നിർമിക്കുന്നതിനായി മണ്ണ് നിറക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ കോൺക്രീറ്റ് ലോക്കുകളിലാണ് പലയിടങ്ങളിലും വിള്ളലുണ്ടായി നാട്ടുകാർക്കും വഴിയാത്രക്കാർക്കും അപകടഭീഷണിയായത്. ചാത്തന്നൂരിൽ ലോക്ക് തകർന്നുവീഴുകയും കൊട്ടിയത്ത് ഒന്നിലധികം ഇടങ്ങളിൽ വിള്ളലുണ്ടാകുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.