യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊ​ട്ടി​യം: എ.​പി ജ​ങ്ഷ​നി​ൽ വ​ഴി​ത്ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​ക്ബാ​ൽ, റം​സീ​ന എ​ന്നി​വ​രെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ ​ പി​ടി​യി​ലാ​യി.

തൃ​ക്കോ​വി​ൽ​വ​ട്ടം കു​റു​മ​ണ്ണ ക​ല്ല​ഴി​ക​ത്ത് വീ​ട്ടി​ൽ ആ​ർ. വി​വേ​ക് (26), തൃ​ക്കോ​വി​ൽ​വ​ട്ടം കു​റു​മ​ണ്ണ ല​തി​ക ഭ​വ​നി​ൽ വി. ​ര​മേ​ശ് (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 23ന് ​വൈ​കു​ന്ന​രം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി അ​യ​ൽ​വാ​സി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ക്ബാ​ൽ ചോ​ദ്യം​ചെ​യ്ത​തി​നാ​ണ് പ്ര​തി​ക​ൾ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​ത്. ത​ട​സ്സം പി​ടി​ക്കാ​ൻ ചെ​ന്ന ഭാ​ര്യ​യെ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ഇ​ക്ബാ​ൽ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ എം.​സി. ജിം​സ്​​റ്റ​ൽ, എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്​ എ.​എ​സ്.​ഐ ഫി​റോ​സ്, സി.​പി.​ഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

അ​റ​സ്​​റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendants arrested for assaulting woman and husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.