ബൈക്ക് യാത്രികനെ വെട്ടിക്കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
കൊട്ടിയം: ബൈക്ക് യാത്രക്കാരനെ ബൈക്കിൽനിന്ന് തള്ളിയിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് പിടിയിലായശേഷം കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയുൾെപ്പടെ മൂന്നുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതിയെ സഹായിച്ചയാളും വധശ്രമക്കേസിൽ ഉൾപ്പെട്ടയാളുമാണ് പിടിയിലായത്.
പൊലീസ് പിടിയിൽനിന്ന് രക്ഷപ്പെട്ട അയത്തിൽ വലിയമാടം കളരി തെക്കതിൽ ശ്രീഹരി (21), ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച കല്ലുംതാഴം മൈത്രി നഗർ ശാന്തി ഭവനിൽ പ്രശാന്ത് (24), ബൈക്ക് യാത്രക്കാരനെ തള്ളിയിട്ട് വെട്ടിയ കേസിലെ പ്രതിയായ പുതുച്ചിറ തൊടിയിൽ വീട്ടിൽ ഷൈൻ ബാബു (27) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 15 ന് രാത്രി ഏഴോടെ ഡീസൻറുമുക്കിൽെവച്ച് ബൈക്കിൽ വരികയായിരുന്ന അയത്തിൽ സ്വദേശി സമീറിനെ (44) സംഘം പിന്നാലെ ബൈക്കിലെത്തി തള്ളിയിട്ടശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊട്ടിയം എസ്.എച്ച്.ഒയുടെ ചുമതലയുള്ള വിപിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൊട്ടിയം എസ്.ഐ സുജിത്ത് ജി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിറ്റി പൊലീസ് ഷാഡോ സംഘവും ചേർന്ന് ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.