പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയോടെ കൊല്ലം

കൊല്ലം: പ്രതീക്ഷകൾ നിറഞ്ഞ പ്രഖ്യാപനങ്ങളുമായി കൊല്ലത്തിന്‍റെ സ്വന്തം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ആദ്യ സമ്പൂർണ ബജറ്റിൽ ജില്ലക്ക് ലഭിച്ചത് ഒരുപിടി പദ്ധതികൾ. കൊല്ലത്തിന്‍റെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖല മുതൽ ഐ.ടി പദ്ധതികളിൽവരെ കൊല്ലത്തിന് പങ്ക് നീക്കിവെച്ചിട്ടുണ്ട്.

റോഡ്, തുറമുഖ, ടൂറിസം, വിദ്യാഭ്യാസ വികസനങ്ങളിൽ ജില്ലയുടെ വർഷങ്ങളായുള്ള സ്വപ്നങ്ങളും ആവശ്യങ്ങളും സ്പർശിച്ചാണ് ബജറ്റ് കടന്നുപോകുന്നത്. എന്നാൽ, പ്രഖ്യാപനങ്ങൾ നടപ്പാകുമ്പോഴേ ഈ പദ്ധതികൾ കൊണ്ട് കൊല്ലത്തിന് പ്രയോജനമുള്ളൂ. മുൻകാല ബജറ്റുകളിലും പല പ്രഖ്യാപനങ്ങളും ഉണ്ടാകുകയും പലതും നടപ്പാകാതെ പോയതും പാതിയിൽ നിൽക്കുന്നതും അനുഭവവും ജില്ലക്കുണ്ട്. ഐ.ടി, റോഡ് വികസനം ഉൾപ്പെടെ പ്രഖ്യാപനങ്ങൾ നടപ്പായാൽ ജില്ലയുടെ വളർച്ചക്ക് മുതൽക്കൂട്ടാകും എന്നതും ഉറപ്പാണ്. അതേസമയം, ജില്ലയിലെ വ്യാപാര-വ്യവസായ സമൂഹത്തിനെ ബജറ്റ് തൃപ്തിപ്പെടുത്തിയിട്ടില്ല.

തങ്ങൾ ഇപ്പോഴും സർക്കാറിന്‍റെ കണ്ണിന് പുറത്താണെന്ന പരിഭവം ഈ മേഖലയിൽനിന്ന് ഉയർന്നിട്ടുണ്ട്.

ബജറ്റിൽ ജില്ലക്കുള്ള നേട്ടങ്ങള്‍

  • കൊല്ലം-തിരുവനന്തപുരം വിപുലീകൃത ഐ.ടി ഇടനാഴികളില്‍ 5 ജി ലീഡര്‍ഷിപ് പാക്കേജ്. വിവര സാങ്കേതിക-ഊർജ-ധനകാര്യ സെക്രട്ടറിമാരുടെ ഉന്നതതലസമിതി ഇതിനായി രൂപവത്കരിക്കും
  • ഐ.ടി കോറിഡോര്‍ വിപുലീകരണത്തിന് കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗകര്യം ഏര്‍പ്പെടുത്തും
  • കൊല്ലം, കണ്ണൂര്‍ ഐ.ടി പാര്‍ക്കുകള്‍ക്കും മറ്റുള്ളവക്കുമായി 1000 കോടി രൂപ
  • കിഫ്ബിയുടെ പരിധിയില്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ക്കായി 200 കോടി രൂപ. പൈലറ്റ് പ്രോജക്ട് കൊല്ലത്തെ യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍
  • കൊല്ലം ബൈപാസ് ഉള്‍പ്പെടുന്ന 10 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് 507 കോടി രൂപ
  • ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി കടമ്പാട്ടുകോണം-ആര്യങ്കാവ് വരെ ഭൂമി ഏറ്റെടുക്കാൻ 1500 കോടി
  • കശുവണ്ടി വ്യവസായ പ്രോത്സാഹനത്തിനും ബാങ്ക് വായ്പ ഇളവിനും തൊഴില്‍ ലഭ്യമാക്കുന്നതിനും 30 കോടി രൂപ
  • കൊല്ലം ഉൾപ്പെടെ വിവിധ തുറമുഖങ്ങള്‍ക്ക് 41.51 കോടി രൂപ
  • തങ്കശ്ശേരി തുറമുഖ വികസനത്തിന് 10 കോടി രൂപ
  • കൊല്ലം-ചെങ്കോട്ട റോഡ് -1500 കോടി രൂപ
  • കൊല്ലം ഉള്‍പ്പെടുന്ന ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ
  • ശ്രീനാരായണ ഓപണ്‍ സർവകലാശാലക്ക് 7 കോടി രൂപ, ആസ്ഥാന മന്ദിര നിര്‍മാണം ഇക്കൊല്ലം തുടങ്ങും
  • കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിന് -2 കോടി രൂപ
  • ശാസ്താംകോട്ട തടാക സംരക്ഷണം-ശുചീകരണം-ഒരു കോടി രൂപ
  • അഷ്ടമുടി-വേമ്പനാട് ശുചീകരണം-20 കോടി രൂപ
  • കൊല്ലം-കോവളം-മംഗലാപുരം-ബേപൂര്‍-ഗോവ ടൂറിസം സര്‍ക്യൂട്ട് - 5 കോടി രൂപ
  • മൺറോതുരുത്ത് പ്രകൃതിക്കിണങ്ങുന്ന മാതൃകാവീട് നിര്‍മാണം -2 കോടി രൂപ

ബജറ്റ്: കൊല്ലത്തിന് നിരാശജനകം –പി. രാജേന്ദ്രപ്രസാദ്

കൊല്ലം: ജില്ലയിൽ നിന്നുള്ള ധന വകുപ്പ് മന്ത്രി അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്ക് നിരാശ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്. ആരോഗ്യരംഗത്ത് ജില്ലയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഗവ. മെഡിക്കൽ കോളജിന് പര്യാപ്തമായ ഫണ്ട് അനുവദിക്കാതെ സ്വകാര്യ മേഖലയെ സഹായിക്കാനാണ് ശ്രമം.

ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾക്കും, കെ.എം.എം.എൽ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾക്കും പര്യാപ്തമായ ഫണ്ട് ബജറ്റിൽ നീക്കിവെച്ചില്ല. മത്സ്യത്തൊഴിലാളി മേഖലയെ സഹായിക്കാമെന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതികൾ ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രം മുൻകാല അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നിരാശ മാത്രം -ബി.ജെ.പി

കൊല്ലം: ജില്ലക്ക്‌ കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ.

ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനോ പരമ്പരാഗത വ്യവസായ മേഖലയുടെ പുനുദ്ധാരണത്തിനോ ബജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല. കശുവണ്ടി മേഖലയിൽ പലിശരഹിത വായ്പ എന്ന് പറയുന്നതല്ലാതെ വ്യക്തമായ നിർദേശങ്ങൾ ഇല്ല. വലിയ വെല്ലുവിളി നേരിടുന്ന മൺറോതുരുത്തിന് രണ്ട് കോടി രൂപ അനുവദിച്ചത് അവിടുത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വ്യവസായത്തിനുമുണ്ട്​ പ്രഖ്യാപനങ്ങൾ

കൊ​ല്ലം: കൊ​ല്ല​ത്തി​ന്‍റെ പ്ര​ധാ​ന പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളാ​യ ക​ശു​വ​ണ്ടി, ക​യ​ർ, മേ​ഖ​ല​ക​ൾ​ക്കും പ്ര​ധ്യാ​നം ന​ൽ​കു​ന്ന​താ​ണ്​ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ​ക്ക്​​ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വും ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​നു​ള്ള മൂ​ല​ധ​ന സ​ഹാ​യ​വും പ​ലി​ശ​സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നാ​ണ്​ മു​ൻ​തൂ​ക്കം. ഇ​ത്ത​രം യൂ​നി​റ്റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ ഏ​ഴ്​ കോ​ടി, സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്​ ആ​റ്​ കോ​ടി, കാ​പെ​ക്സി​ന്​ നാ​ല്​ കോ​ടി, കേ​ര​ള സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി ഫോ​ർ എ​ക്സ്പാ​ൻ​ഷ​ൻ ഓ​ഫ്​ കാ​ഷ്യു ക​ൾ​ട്ടി​വേ​ഷ​ന്​ 7.15 കോ​ടി, കേ​ര​ള കാ​ഷ്യു ബോ​ർ​ഡി​ന്​ 40.85 കോ​ടി, നൂ​ത​ന​മാ​യ അ​ൾ​ട്രാ ഹൈ ​ഡെ​ൻ​സി​റ്റി ക​ശു​മാ​വ്​ ന​ടീ​ൽ രീ​തി അ​വ​ലം​ബി​ച്ച്​ പൈ​ല​റ്റ്​ പ്രോ​ജ​ക്ട്​ ന​ട​പ്പാ​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക്ക്​ ഏ​ഴ്​ ല​ക്ഷം, ബാ​ങ്ക്​ ലോ​ണു​ക​ൾ​ക്ക്​ പ​ലി​ശ​യി​ള​വി​നും തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ മ​റ്റ്​ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​മാ​യി 30 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ തു​ക വ​ക​യി​രു​ത്ത​ൽ.

സ്വ​കാ​ര്യ ക​ശു​വ​ണ്ടി വ്യ​വ​സാ​യ മേ​ഖ​ല പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തി​ന്​ ഈ ​പ​ദ്ധ​തി​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, സ്വ​കാ​ര്യ​മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തു​ക​യി​ൽ പാ​ക്കേ​ജ്​ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ്​ ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ൾ​ക്ക്​. മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച പ​ല കോ​ടി​ക​ളും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​യ​ർ മേ​ഖ​ല​ക്ക്​ 117 കോ​ടി വ​ക​യി​രു​ത്തി​യ​തും ജി​ല്ല​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

ചവറ മണ്ഡലത്തിന് വിവിധ പദ്ധതികള്‍

ച​വ​റ: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ന് 20 വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍പി​ള്ള എം.​എ​ല്‍.​എ അ​റി​യി​ച്ചു. കാ​വ​നാ​ട്- പു​ത്ത​ന്‍തു​രു​ത്ത് - ക​ണ​ക്ക​ന്‍ തു​രു​ത്ത് പാ​ല​ത്തി​ന് അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര തു​രു​ത്ത് നി​വാ​സി​ക​ളു​ടെ മു​ക്കാ​ട്-​കാ​വ​നാ​ട്-​ഫാ​ത്തി​മ ഐ​ല​ൻ​ഡ്, അ​രു​ള​പ്പ​ന്‍തു​രു​ത്ത് പാ​ലം പൂ​ര്‍ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണ്.

ച​വ​റ ഗ​വ. കോ​ള​ജി​ന് പു​തി​യ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന് 6.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ച​വ​റ കെ.​എം.​എം.​എ​ല്‍ - മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍, ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഫു​ട്ബാ​ള്‍ഗ്രൗ​ണ്ട് ആ​ധു​നീ​ക​ര​ണ​വും അ​നു​ബ​ന്ധ​പ്ര​വൃ​ത്തി​ക​ളും ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് കോ​ട​തി സ​മു​ച്ച​യ​വും ജു​ഡീ​ഷ്യ​ല്‍ വി​ഭാ​ഗം ക്വാ​ര്‍ട്ടേ​ഴ്സും, ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് പൊ​ലീ​സ് ക്വാ​ര്‍ട്ടേ​ഴ്സ്- ഫ്ലാ​റ്റ് സ​മു​ച്ച​യം, തെ​ക്കും​ഭാ​ഗം -സെ​ന്‍റ് ജോ​സ​ഫ് ഐ​ല​ൻ​ഡ്​ - പു​ളി​മൂ​ട്ടി​ല്‍ ക​ട​വ് തൂ​ക്കു​പാ​ലം, മ​ഹാ​ക​വി ഒ.​എ​ന്‍.​വി കു​റു​പ്പി​ന്‍റെ ജ​ന്മ​ഗൃ​ഹം ഏ​റ്റെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി എം.​എ​ൽ.​എ അ​റി​യി​ച്ചു.

കുന്നത്തൂരിന് 283.5 കോടിയുടെ പദ്ധതി

ശാസ്താംകോട്ട: ബജറ്റിൽ കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന് 283.5 കോടിയുടെ പദ്ധതി പ്രഖ്യാപനമുണ്ടായതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. വിവിധ റോഡ് നിർമാണം, പാലം നിർമാണം, കല്ലടയാർ സംരക്ഷണം, ടൂറിസം വികസനം എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്.

ഗവ. എൻജിനീയറിങ് കോളജിന് അഞ്ച് കോടി, കാലിത്തീറ്റ ഫാക്ടറിക്ക് ഏഴ് കോടി, പടി. കല്ലടയിലെ സോളാർ പദ്ധതിക്ക് ഏഴ് കോടി, താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി, ബി.ആർ.സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി, പഴം-പച്ചക്കറി ശീതീകരണ - സംസ്കരണ യൂനിറ്റിന് നാല് കോടി, ഫയർ സ്റ്റേഷന് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, മൺറോതുരുത്ത് പരിസ്ഥിതി സൗഹാർദ ഭവന നിർമാണത്തിന് രണ്ട് കോടി, ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ഇരവിപുരം വികസന പ്രവർത്തനങ്ങൾക്ക് മൂന്നരക്കോടി

ഇരവിപുരം: മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ മൂന്നരക്കോടി രൂപ കൂടി അനുവദിച്ചതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. കോർപറേഷനിലെ പുന്തലത്താഴം രണ്ടാംനമ്പർ-പഞ്ചായത്തുവിള റോഡിന്‍റെ പുനരുദ്ധാരണത്തിന് രണ്ടരക്കോടി രൂപയും തട്ടാമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയകെട്ടിടം നിർമിക്കാൻ ഒരു കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളാണിത്. പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതി ലഭിച്ചത്.

പുനലൂരിൽ ബൈപാസ് അടക്കം പദ്ധതികൾക്ക് പണം

പുനലൂർ: പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദിഷ്ട ബൈപാസ് നിർമാണമടക്കം മണ്ഡലത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പണം വകയിരുത്തിയതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ബൈപാസ് നിർമാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് 25 കോടി രൂപയാണ് അടങ്കൽ അനുവദിച്ചത്.

തീർഥാടന സർക്യൂട്ടിൽ പുനലൂർ നിയോജക മണ്ഡലത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി. പുനലൂർ ആയുർവേദ ആശുപത്രി കെട്ടിട നിർമാണത്തിനായി ഒന്നരക്കോടി രൂപ അടങ്കൽ അനുവദിച്ചതിൽ 30 ലക്ഷം രൂപ തുക വകയിരുത്തി. മധുരപ്പ- വയ്ക്കൽ റോഡ് നിർമാണത്തിന് ആറുകോടി, അച്ചൻകോവിൽ ഗസ്റ്റ്ഹൗസ് നിർമാണത്തിന് രണ്ടുകോടി, പുനലൂർ കൊമേഴ്സ്യൽ ഇൻസ്റ്റ്യൂട്ട് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, വിളക്കുപാറ മാവിള റോഡിൽ മാവിള തടിക്കാട് റോഡ് നിർമാണത്തിന് പത്തുകോടി, പുനലൂർ- കക്കോട്- ചെങ്കുളം റോഡ് നിർമാണത്തിന് ഏഴുകോടി, അഞ്ചൽ- ഇട്ടിവ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന് മൂന്നു കോടി, കുളത്തൂപ്പുഴ ഗസ്റ്റ്ഹൗസ് നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെൻറർ നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ ഗണപതി അമ്പലം സാംനഗർ റോഡ് നിർമാണത്തിന് ഏഴരക്കോടി, പുനലൂർ- ചാലിയക്കര റോഡ് നിർമാണത്തിന് ഒമ്പതര കോടി, പുനലൂർ ടൗൺ ലിങ്ക് റോഡുകളുടെ ഭൂമി ഏറ്റെടുക്കുന്നതിന് ഒമ്പത് കോടി, വിളക്കുപാറ- തടിക്കാട് റോഡിൽ മണൽപച്ച മുതൽ ആർച്ചൽവരെയുള്ള ഭാഗം നിർമിക്കാൻ മൂന്നേകാൽ കോടി, ഇടമുളയ്ക്കൽ -തടിക്കാട് റോഡ് നിർമാണത്തിന് നാലുകോടി, അഗസ്ത്യക്കോട് -ആലംഞ്ചേരി റോഡ് നിർമാണത്തിന് മൂന്നുകോടി, പുനലൂർ മൃഗാശുപത്രി കെട്ടിടം നിർമാണത്തിന് മൂന്നു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ബജറ്റിൽ ചടയമംഗലത്തിന് പദ്ധതികളേറെ

കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസനത്തിന് വിവിധ പദ്ധതികളിൽ പലതിനും ബജറ്റിൽ തുക അനുവദിച്ചു. കടയ്ക്കലിൽ കോടതി സമുച്ചയം നിർമിക്കുന്നതിന് മൂന്ന് കോടി രൂപ ഉൾക്കൊള്ളിച്ചു.

വർക്കല - കുറ്റാലം റോഡ് പദ്ധതിയിൽപ്പെടുത്തി പാരിപ്പള്ളി -മടത്തറ റോഡിനെ ടൂറിസം റോഡായി വികസിപ്പിക്കുന്നതിന് 50 കോടി, ഓയൂര്‍ ടൗൺ വികസനത്തിനായി മൂന്ന് കോടി, ആലഞ്ചേരി- ഓന്തുപച്ച റോഡ് നവീകരണത്തിന് 12 കോടി, ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടത്തിനായി അഞ്ച് കോടി, കടയ്ക്കൽ, ചടയമംഗലം സ്റ്റേഡിയങ്ങളുടെ വികസനത്തിനായി അഞ്ച് കോടി വീതം, ബീഡിമുക്ക് -ചണ്ണപ്പേട്ട -കൈതോട് - പോരേടം റോഡിന് 10 കോടി, വെളിനല്ലൂര്‍, നിലമേല്‍ സി.എച്ച്.സികൾക്കായി 10 കോടി, കടയ്ക്കല്‍ പട്ടണത്തിലെ ലിങ്ക് റോഡുകളുടെ നവീകരണത്തിന് 10 കോടി, മടത്തറ, ചടയമംഗലം റെസ്റ്റ് ഹൗസ് നിർമാണത്തിന് നാല് കോടി, അമ്പലംമുക്ക് - തേവന്നൂര്‍ -മത്തായിമുക്ക് റോഡ് നവീകരണത്തിന് 10 കോടി, കടയ്ക്കല്‍ പൊലീസ് ക്വാട്ടേഴ്സ് നിര്‍മാണത്തിന് രണ്ട് കോടി, കുമ്മിള്‍, ഇളമാട് പി.എച്ച്.സികള്‍ക്കും ചടയമംഗലം ഹെല്‍ത്ത്സെന്‍ററിനും കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി, കോട്ടുക്കല്‍ -വയല- കുറ്റിക്കാട് ചരിപ്പറമ്പ്- പോതിയാരുവിള റോഡ് നവീകരണത്തിന് 16 കോടി, നിലമേല്‍ കോളജ് ജങ്ഷനിൽ ഫ്ലൈ ഓവര്‍ ഫുട് ബ്രിഡ്ജ് നിർമാണത്തിന് മൂന്ന് കോടി, ആനക്കുളം, ചരിപ്പറമ്പ്, കടയ്ക്കല്‍ ടൗൺ എല്‍.പി.എസ്, നെട്ടയം, കരിങ്ങന്നൂർ സ്കൂളുകൾക്ക് കെട്ടിട നിര്‍മാണത്തിന് ആറ് കോടി, ജടായുപാറ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, കുടുക്കത്തുപാറ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണത്തിന് 30 കോടി എന്നിങ്ങനെ വകയിരുത്തി.

Tags:    
News Summary - Kollam with hopes in the budget announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.