നഗരസഭ മിനിറ്റ്​സ്​ തിരുത്തൽ കൂടുതൽ വിവാദത്തിലേക്ക്

കൊല്ലം: നഗരസഭയിലെ മിനിറ്റ്​സ്​ തിരുത്തൽ കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നു. തിരുത്തൽ വരുത്തിയിട്ടില്ലെന്ന രീതിയിൽ നടത്തുന്ന വിശദീകരണത്തിനിടെ തിരുത്തൽ വ്യക്തമാക്കുന്ന തെളിവ് പുറത്തുവന്നു.

അന്തിമ മിനിറ്റ്​സ്​ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്​ തിരുത്തൽ വരുത്തിയെന്ന് വ്യക്തമാക്കുന്ന, യോഗതീരുമാനം കൃത്യമായി രേഖപ്പെടുത്തിയ കരട് മിനിറ്റ്​സാണ് പുറത്തായത്. ജൂൺ 22ന് ചേർന്ന കൗൺസിൽ യോഗം ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭ ഭൂമിയിൽ ചുറ്റുമതിൽ നിർമാണത്തിന് ടെൻഡർ അംഗീകരിക്കുന്നത് ഉൾപ്പടെയുള്ള 39ാം നമ്പർ അജണ്ട ഐകകണ്​ഠ്യേനയാണ് പാസാക്കിയത്. യോഗതീരുമാനം പോലെതന്നെ 39 നമ്പർ അജണ്ട ഐകകണ്ഠ്യേന അംഗീകരിച്ചെന്നാണ് കരട് മിനിറ്റ്​സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അന്തിമ മിനിറ്റ്​സിലാണ് ഉപാസന ആശുപത്രിക്ക് സമീപത്തെ ചുറ്റുമതിൽ നിർമാണം ഒഴിവാക്കാൻ തീരുമാനിച്ചെന്ന് തിരുത്തിയെഴുതിയത്.

സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് മിനിറ്റ്​സ്​ തയാറാക്കുന്നത്. കരട് മിനറ്റ്​സ്​ ആദ്യം തയാറാക്കി മേയർ പരിശോധനക്ക്​ നൽകണം. അത് മേയർ പരിശോധിച്ച് കൗൺസിൽ തീരുമാനപ്രകാരമുള്ള തിരുത്തലുകൾ വരുത്തിയോ അല്ലാതെയോ മടക്കി നൽകി അന്തിമ മിനിറ്റ്​സ്​ തയാറാക്കണമെന്നാണ് മുനിസിപ്പൽ ആക്ടിൽ പറയുന്നത്. പ​േക്ഷ, കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായ തിരുത്തലാണ് കരട് മിനിറ്റ്​സിൽ വരുത്തിയത്.വാർഷികപദ്ധതിയിൽ നിന്നാണ് ഉപാസന ആശുപത്രിക്ക് സമീപത്തെ ചുറ്റുമതിൽ നിർമാണത്തിനുള്ള പണം വകയിരുത്തിയിരുന്നത്. പിന്നീട് കേന്ദ്ര ഗ്രാൻറിലെ കുറവിനും സുഭിക്ഷ പദ്ധതിക്ക് പണം വകയിരുത്താനുമായി വാർഷിക പദ്ധതി ഭേദഗതി ചെയ്തു. ഇങ്ങനെ ഭേദഗതി ചെയ്ത പദ്ധതിയിലും മതിൽ ചുറ്റുമതിൽ നിർമാണം ഉൾപ്പെട്ടിരുന്നു. ഇത് കൗൺസിൽ യോഗത്തിൽ ​െവച്ച് അംഗീകരിച്ചതുമാണ്. എന്നാൽ ജില്ല ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിന് മുമ്പ്​ മതിൽ നിർമാണ പദ്ധതി രഹസ്യമായി ഒഴിവാക്കുകയായിരുന്നു

Tags:    
News Summary - Kollam muncipality scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.