ke+kc കെ.എസ്​.ആർ.ടി.സി ഡി.ടി ഓഫിസിലേക്ക് എ.ഐ.എസ്.എഫ് മാര്‍ച്ച്

ke+kc കെ.എസ്​.ആർ.ടി.സി ഡി.ടി ഓഫിസിലേക്ക് മാര്‍ച്ച് ചിത്രം- കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി കണ്‍സെഷന്‍ നിഷേധം അവസാനിപ്പിക്കുക, സമയബന്ധിതമായി അപേക്ഷകള്‍ നടപടിക്രമം പൂര്‍ത്തീകരിക്കുക, കോവിഡ് കാലത്ത് വെട്ടിക്കുറച്ച ഗ്രാമീണ സര്‍വിസുകള്‍ പുനഃ സ്ഥാപിക്കുക, ഓയൂര്‍ പാരിപ്പള്ളി ചെയിന്‍ സര്‍വിസില്‍ കണ്‍സെഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര ഡി.ടി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി എ. അധിന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അനന്ദു എസ്. പോച്ചയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.എല്‍. അനുരാജ്, ജോബിന്‍ ജേക്കബ്, മുഹമ്മദ് നാസിം എന്നിവര്‍ സംസാരിച്ചു. സുരേന്ദ്ര ഭവനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ല ജോയന്‍റ്​ സെക്രട്ടറി അര്‍ജുന്‍, പാരിപ്പള്ളി വൈസ് പ്രസിഡന്‍റുമാരായ യെദു കരീപ്ര, എസ്. സുജിത്ത് കുമാര്‍, കൃഷ്ണപ്രിയ, ശ്രീജിത്ത് സുദര്‍ശനന്‍, എം.ഡി. അജ്മല്‍, ഹരിത ഹര്‍ഷന്‍, എ. ഇന്ദുഗോപന്‍, ഫെലിക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.