കൊല്ലം: ലെൻസ്ഫെഡ് (ലൈസെൻസ്ഡ് എൻജിനീയർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ) ജില്ല കമ്മിറ്റി നടത്തിയ ദ്വിവത്സര പാഠശാല തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോൺ ലൂയിസ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജി. ജയരാജ്, തെന്മല ഗ്രാമപഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷ എസ്.ആർ. ഷീബ, ടി. ഗിരീഷ്‌കുമാർ, ബി. സുനിൽ, ചാർളി ജോൺ എന്നിവർ സംസാരിച്ചു. ആർക്കിടെക്ട് നിജോ എം. ജോർജ്, ഡോ. നിജോയി പി. ജോസ് എന്നിവർ ക്ലാസെടുത്തു. സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് 10,000 രൂപ ബോണസ് നല്‍കണം കൊല്ലം: സ്‌കൂള്‍ പാചകത്തൊഴിലാളിക്ക് ഓണം ബോണസായി 10,000 രൂപ നല്‍കണമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാനവ്യാപകമായി സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഉപവാസസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.