kc,kw,ke 88 ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് പൗരസ്വീകരണം 28ന്​

കൊല്ലം: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും കൊല്ലം ശ്രീനാരായണ കോളജ്​ പൂർവവിദ്യാർഥിയുമായ പി.ആർ. ശ്രീജേഷിന് കൊല്ലം പൗരാവലിയും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി 28ന്​ സ്വീകരണം നൽകും. വൈകീട്ട് നാലിന്​ സെന്റ് ജോസഫ് കോൺവന്റിനു മുന്നിൽനിന്നും ബഹുജന സ്പോർട്സ് റാലിയോടെ പരിപാടികൾക്ക്​ തുടക്കമാവും. തുറന്ന ജീപ്പിൽ ശ്രീജേഷിനെ കൊല്ലം ബീച്ചിലേക്ക്​ ആനയിക്കും. വൈകീട്ട് അഞ്ചിന്​ കൊല്ലം ബീച്ചിൽ ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്​ അധ്യക്ഷതവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ശ്രീജേഷിനെയും മന്ത്രി ജെ. ചിഞ്ചുറാണി കായിക താരങ്ങളെയും ആദരിക്കും. ജില്ലയിൽനിന്നും ഒളിമ്പിക്സിൽ പങ്കെടുത്ത എം.ബി. സുരേഷ് ബാബു, ടി.സി. യോഹന്നാൻ, മുഹമ്മദ് അനസ്, യഹിയ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് 'കൊല്ലത്തിന്റെ ബിഗ് സല്യൂട്ട് ' കലക്ടർ നൽകും. വിവിധ മത്സരങ്ങളിൽ വിജയികളായ കൊല്ലത്തുനിന്നുള്ള താരങ്ങളെയും ചടങ്ങിൽ ആദരിക്കും. വാർത്ത സമ്മേളനത്തിൽ, സംഘാടക സമിതി ജനറൽ കൺവീനർ എക്സ്​. ഏണസ്റ്റ്​, വൈസ്​ ചെയർമാനും ഡെപ്യൂട്ടി മേയറുമായ കൊല്ലം മധു, വൈസ്​ പ്രസിഡന്‍റ്​ കെ. രാമഭദ്രൻ, അഡ്വ.എ.കെ. സവാദ്​, കെ. രാധാകൃഷ്ണൻ, കെ.എസ്. അമൽജിത്ത്​ ​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.