....kc+kw+ke....പുത്തൂർ സോമരാജൻ അനുസ്മരണം

കൊല്ലം: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുത്തൂർ സോമരാജൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. പുത്തൂർ സോമരാജൻ അവാർഡ് കുഴിക്കലിടവക പബ്ലിക് ലൈബ്രറിക്ക്‌ സമർപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെൺവായന മത്സര വിജയികൾക്കുള്ള സമ്മാനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. നാസർ വിതരണം ചെയ്തു. ജില്ല സെക്രട്ടറി ഡി. സുകേശൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. രാധാകൃഷ്ണൻ, പഞ്ചായത്ത് സമിതി കൺവീനർ ജെ. കൊച്ചനുജൻ, ജെ.കെ. വിനോദിനി, ഗീത മംഗലശ്ശേരി, ഡി. സത്യബാബു എന്നിവർ സംസാരിച്ചു. അപകടക്കെണിയായി ദേശീയപാതയിലെ കുഴികൾ (ചിത്രം) കൊട്ടിയം: ദേശീയപാതയിൽ വൈദ്യുതി കേബിൾ സ്ഥാപിച്ച ശേഷം മൂടിയ കുഴികൾ അപകടക്കെണിയാകുന്നു. തിങ്കളാഴ്ച പുലർച്ച തട്ടാമല ജങ്​ഷനടുത്ത് കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ കുഴിയിലേക്ക് താഴുകയും ലോറി ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. തുടർന്ന്​, രണ്ട്​ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് ലോറി കുഴിയിൽ നിന്ന്​ ഉയർത്തി മാറ്റിയത്. വൈദ്യുതി കേബിൾ സ്ഥാപിച്ച ശേഷം കുഴി മൂടിയ മണ്ണ് മഴയിൽ കുതിർന്ന്​ താഴുകയും മുകളിലെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തതാണ് വാഹനങ്ങൾ താഴാനിടയാക്കുന്നത്. കുഴിയെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഭാരം കയറ്റി വരുന്നവാഹനങ്ങളുടെ ചക്രങ്ങൾ റോഡരികിൽ താഴുന്നത് പതിവായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.