kc+kw 1 ആർ.എസ്.​ ഉണ്ണി സ്മാരകം ഉദ്​ഘാടനം ചെയ്തു

കൊല്ലം: ആർ.എസ്​.പി നേതാവും മുൻമന്ത്രിയുമായ അന്തരിച്ച ആർ.എസ്​. ഉണ്ണിക്ക് ജന്മനാട്ടിൽ സ്മാരക മന്ദിരം ഉയർന്നു. കാവനാട് ജങ്​ഷന്​ വടക്കുവശം ദേശീയപാതയുടെ അരികിലായി ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ച മന്ദിരത്തിന്റെ ഉദ്​ഘാടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കാവനാട് ജങ്​ഷനിൽ നടന്ന പൊതുസമ്മേളനം എൻ.​കെ. പ്രേമചന്ദ്രൻ എം.പി ഉദ്​ഘാടനം ചെയ്തു. എ.എ. അസീസ്, ഷിബു ബേബിജോൺ, ജസ്റ്റിൻ ജോൺ, കെ.പി. ഉണ്ണികൃഷ്ണൻ, എസ്. രാജ്മോഹൻ, കൗൺസിലർ എം. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.