ചിത്രം- ഓച്ചിറ: രശ്മി ഹാപ്പി ഹോമും ക്ലാപ്പനയിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന ക്ലാപ്പന ആനന്ദന്‍റെ കുടുംബാംഗങ്ങളും ചേർന്ന് എല്ലാവർഷവും നടപ്പാക്കുന്ന സൗജന്യ ഭവന പദ്ധതിയായ 'രശ്മി ആനന്ദഭവന'ത്തിന്‍റെ രണ്ടാമത് വീടിന്‍റെ കൈമാറ്റം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ക്ലാപ്പന, കടപ്പുറത്തേരി കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്‍റെ കുടുംബത്തിന് വീട് കൈമാറി. സി.ആർ. മഹേഷ് എം.എൽ.എ, സുരേഷ് താനുവേലി, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജീവ് ഓണമ്പള്ളി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, പി.ആർ. വസന്തൻ, അലക്സ് കോശി, ടി.എൻ. വിജയകൃഷ്ണൻ, എം. മജീദ്, കെ. രാജപ്പൻ, സുധാകരൻ, ക്ലാപ്പന സുരേഷ്, വാർഡ് അംഗം ഷീജ എന്നിവർ പങ്കെടുത്തു. നിർമാല്യം കൺസ്ട്രക്ഷൻ ഉടമയുമായ രാജു ശങ്കരനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.