kc+kw...ലോക സംസ്കൃത ദിനാഘോഷം

കൊല്ലം: അമൃത ആയുർവേദ കോളജിൽ ലോക സംസ്കൃത ദിനാഘോഷം - വിശ്വവാങ്മയി 2022 ആഗസ്റ്റ്​ 12ന് നടക്കും. സ്വാമി ശങ്കരാമൃതാനന്ദപുരി (ഡീൻ, അമൃത സ്കൂൾ ഓഫ് ആയുർവേദ), ഡോ. എൻ.വി. രമേശ് (പ്രിൻസിപ്പൽ ഇൻ ചാർജ്), ഡോ. പി. രാം മനോഹർ (ഡയറക്ടർ, എ.സി.എ.ആർ.എ), ഡോ. സി. ഉഷാകുമാരി (സംഹിത സിദ്ധാന്ത വിഭാഗം മേധാവി) എന്നിവർ പ​ങ്കെടുക്കും. ഡോ. യു. രഘുരാം ഭട്ട് (പ്രസിഡന്‍റ്​, മെഡിക്കൽ അസസ്​മെന്‍റ്​ ആൻഡ് റേറ്റിങ്​ ബോർഡ്, എൻ.സി.ഐ.എസ്​.എം), ഡോ. അനുരാധ ചൗധരി (കോഓഡിനേറ്റർ, ഭാരതീയ ജ്ഞാന പരമ്പര, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം), ഡോ. പി. നന്ദകുമാർ (ഇന്‍റർനാഷനൽ കോഓഡിനേറ്റർ, സംസ്കൃത ഭാരതി), ഡോ.കെ. ഉണ്ണികൃഷ്ണൻ (വൈസ് പ്രിൻസിപ്പൽ, ഗവ. സംസ്കൃത കോളജ്, തിരുവനന്തപുരം) എന്നിവർ സംസ്കൃതഭാഷയുടെ മഹത്ത്വത്തെപ്പറ്റി പ്രഭാഷണം നടത്തും. സംസ്കൃത ഭാഷയിൽ നങ്ങ്യാർകൂത്ത്, നാടകം, സംഗീത സദസ്സ്​ എന്നിങ്ങനെ വിവിധതരം കലാപരിപാടികൾ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.