kc+ke 'തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം'

കൊല്ലം: തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു. ശമ്പള വർധനവ് കാലാവധി കഴിഞ്ഞിട്ട് ഒമ്പത് മാസങ്ങൾ പിന്നിടുന്നു. ഇതുവരെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ തോട്ടം ഉടമകൾ തയാറായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച വിരമിക്കൽ പ്രായം 60 എന്നത് കേരളത്തിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ മാത്രമാണ് നടപ്പാക്കിയത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ തോട്ടങ്ങളിലും 60 വയസ്സ്​ വിരമിക്കൽ പ്രായം നടപ്പാക്കണം. വർഷങ്ങളായി പ്ലാന്റേഷൻ മേഖല ആവശ്യപ്പെടുന്ന പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപവത്കരണം എന്ന ആവശ്യം അംഗീകരിച്ച സംസ്ഥാന സർക്കാറിനെ യോഗം അഭിനന്ദിച്ചു. ആഗസ്റ്റ് 30ന് കേരളത്തിലെ തോട്ടം മാനേജ്മെന്റിന്റെ മുന്നിലേക്ക് മാർച്ചും ധർണയും നടത്താൻ കേരള പ്ലാന്റേഷൻ ലേബർ കോർപറേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.