kc+ke സുരക്ഷാ ഉപകരണങ്ങള്‍; അപേക്ഷ ക്ഷണിച്ചു

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം സര്‍ക്കാര്‍ ധനസഹായവും 25 ശതമാനം ഗുണഭോക്തൃവിഹിതവും ഉള്‍പ്പെടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് ആഗസ്റ്റ് 25ന് മുമ്പ് അടുത്തുള്ള മത്സ്യഭവന്‍ ഓഫിസിലോ ജില്ലാ ഫിഷറീസ് ഓഫിസിലോ അപേക്ഷ സമര്‍പ്പിക്കാം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇന്‍സുലേറ്റഡ്​ ഐസ് ബോക്‌സുകള്‍, മൗണ്ടെഡ് ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. യന്ത്രവത്കൃത യാനങ്ങള്‍ക്ക് സ്‌ക്വയര്‍ മേഷ് കോഡെന്റുകളും പദ്ധതി വഴി വിതരണം ചെയ്യും. ഫോണ്‍: 0474 2792850.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.