....kc + ke+ kw.....മന്ത്രിസഭ വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും

....kc + ke+ kw..... മന്ത്രിസഭ വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലതല പരിപാടികൾ തിങ്കളാഴ്ച തുടങ്ങും. വൈകീട്ട്​ വിളംബര ഘോഷയാത്ര സെന്‍റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മുറ്റത്തുനിന്ന് തുടങ്ങി ചിന്നക്കട റൗണ്ട് ചുറ്റി ആശ്രാമം മൈതാനത്തെ പ്രദര്‍ശന-വിപണന മേളയുടെ നഗരിയില്‍ സമാപിക്കും. 4.30ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. രാവിലെ 11 ന് സെമിനാര്‍ പരമ്പര​ തുടങ്ങും. സ്ഥിരം വേദിയില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ബോധവത്കരണം സെമിനാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ മൂന്നിന് മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ റോഡ് സുരക്ഷാ ബോധവത്കരണം-പ്രഥമ ശുശ്രൂഷ പരിശീലനം സെമിനാര്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ 5.30ന് വിവിധ സംസ്ഥാനങ്ങളിലെ 65 കലാപ്രവര്‍ത്തകര്‍ ഭാരത് ഭവ‍ന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി. ഏഴിന് മിഥുന്‍ ജയരാജിന്‍റെ നേതൃത്വത്തില്‍ ന്യൂജെന്‍ മ്യൂസിക് ഷോ. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന-വിപണന മേള. പ്രവേശനം സൗജന്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.