അന്‍വര്‍
വാഹന പരിശോധന: മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേലികുളങ്ങര ചെന്നിറവിളയില്‍ അന്‍വര്‍ എന്ന മുഹമ്മദ് (22) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കൊല്ലം സിറ്റി പരിധിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ കരുനാഗപ്പള്ളിയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ്.
കരുനാഗപ്പള്ളി തറയില്മുക്കിൽനിന്ന് സംശയാസ്പദമായി കണ്ട ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് മോഷ്ടാവ് പിടിയിലായത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തി. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു.വി, കണ്ട്രോള് റൂം എസ്.ഐ സലീം, എസ്.ഐ ഷമീര്‍, സി.പി.ഒ അനീഷ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.