ആദിൽ ഹദ്ദാദ്
Posted On
date_range Updated On
date_range മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി : 1.80 ഗ്രാം എം. ഡി. എം.എ യും 10.28 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. പന്മന വടക്കുന്തല ‘ദാറുൽ ഹദ്ദാദി’ൽ ആദിൽ ഹദ്ദാദ് (21) ആണ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
പ്രതിയുടെ വടക്കുംതലയിലെ വീട്ടിൽ സൂക്ഷിച്ചുവന്ന ലഹരിസാധനങ്ങൾ സംഘം കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ അസാരീഫ് ശരീഫ്, ഓമനക്കുട്ടൻ സി.പി.ഒ രിപു,രതീഷ്, രഞ്ജിത്, വിനോദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.