പ്രതീകാത്മക ചിത്രം
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സിറ്റി പൊലീസ് പരിധിയില്‍ ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മരുതൂര്‍കുളങ്ങര തെക്ക് പുതുശ്ശേരില്‍ വീട്ടില്‍ ആകാശ് (20) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളി പുതുമണ്ണേല്‍ ഓഡിറ്റോറിയത്തിനു സമീപം ബൈക്കിലെത്തിയ യുവാവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ഇയാളുടെ ബൈക്കിന്റെ സീറ്റിനടിയില്‍ നിന്ന് 2.74 ഗ്രാം എം.ഡി.എം.എയും 103 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വില്‍പനക്കെത്തിച്ചതാണ് മയക്കുമരുന്നും കഞ്ചാവുമെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ഇടങ്ങളിലായി ലഹരിമാഫിയയില്‍ ഉള്‍പ്പെട്ടവരെ സ്പെഷല്‍ ഡ്രൈവില്‍ പിടികൂടിയതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയശങ്കര്‍, അലോഷ്യസ് അലക്സാണ്ടര്‍, എ.എസ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍, എസ്.സി.പി.ഒ രാജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ആകാശിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.