മുമ്താസീർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി മേടയിൽ വീട്ടിൽ മുമ്താസീർ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, സി.പി.ഒമാരായ ഹാഷിം, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.