കു​ല​ശേ​ഖ​ര​പു​രം ആ​റാം വാ​ർ​ഡ് ക​ർ​ഷ​ക വ​നി​ത കൂ​ട്ടാ​യ്മ ത​രി​ശാ​യി കു​ന്ന​ത​ഴ​വ​യ​ലി​ൽ നെ​ൽ​കൃ​ഷി​യു​െ​ട വി​ള​വെ​ടു​പ്പ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തരിശുഭൂമിയിലെ കൃഷിക്ക് നൂറുമേനി

ക​രു​നാ​ഗ​പ്പ​ള്ളി: ക​ർ​ഷ​ക​സം​ഘം വ​നി​ത സം​ഘം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശു​ഭൂ​മി​യി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ്.കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കു​ഴു​വേ​ലി​മു​ക്കി​ന്​ സ​മീ​പ​മു​ള്ള ത​ഴ​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തെ ഒ​രേ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ലാ​ണ് നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ് നേ​ടി​യ​ത്. ക​ർ​ഷ​ക​സം​ഘം ജി​ല്ല​ക​മ്മി​റ്റി അം​ഗം പി. ​അ​നി​ത, മാ​യ, ജ​ല​ജ, മി​നി, സെ​ലീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​യി​റ​ക്കി​യ​ത്.

ഉ​മ ഇ​ന​ത്തി​ൽ​െ​പ​ട്ട വി​ത്താ​ണ് വി​ത​ച്ച​ത്. വി​ത്ത് കൃ​ഷി​വ​കു​പ്പാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. കൂ​ടാ​തെ ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ഇ​ട​വി​ള​കൃ​ഷി, പ​ച്ച​ക്ക​റി, ക​ര​നെ​ൽ കൃ​ഷി എ​ന്നി​വ​യും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ജി​ല്ല​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ൻ​റ് സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മ​റ്റ​ത്ത് രാ​ജ​ൻ, ലി​നേ​ഷ്, രാ​മ​ച​ന്ദ്ര​ൻ, ഉ​ദ​യ​ൻ, ര​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.