പിടിയിലായ പ്രതികൾ
കരുനാഗപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കരുനാഗപ്പള്ളി: കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ, പാവുമ്പ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ രണ്ട് കേസുകളിലായി 6.306 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഓച്ചിറ കൊറ്റമ്പള്ളി കുന്നിൽവീട്ടിൽ സാബു (51), ആലപ്പുഴ മാവേലിക്കര വള്ളികുന്നം ചൂനാട് ടി.വി ഹൗസിൽ അസ്ലംഷാ (26) എന്നിവരെ അറസ്റ്റ് ചെയ്തു.
സാബുവിന്റെ കൈയിൽ നിന്ന് 4.15 കിലോഗ്രാം കഞ്ചാവും അസ്ലംഷായിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 2.15 കിലോഗ്രാം കഞ്ചാവുമാണ് എക്സൈസ് പിടികൂടിയത്. പ്രതികൾ ഇരുവരും അന്യസംസ്ഥാനങ്ങളിൽനിന്നു കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനികളാണ്. എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. വിധുകുമാർ, പ്രിവന്റീവ് ഓഫിസർ ജെ.ആർ. പ്രസാദ് കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റിവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്. അജിത്, എം.ആർ. അനീഷ്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.