പു​തി​യ​കാ​വ് നെ​ഞ്ചു​രോ​ഗ ആ​ശു​പ​ത്രി - മ​ണ്ണ​ടി​ശ്ശേ​രി റോ​ഡി​ൽ ക​ട​ത്തൂ​ർ​ച​ക്കി​ന്റെ തെ​ക്കേ ജ​ങ്​​ഷ​നി​ലെ വെ​ള്ളെ​ക്കെ​ട്ട്​

പുതിയകാവ് നെഞ്ചുരോഗ ആശുപത്രി-മണ്ണടിശ്ശേരി റോഡിൽ യാത്ര ദുരിതം

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ​ച​ക്കി​ന്‍റെ തെ​ക്കേ ജ​ങ്ഷ​നി​ൽ റോ​ഡി​ലെ വ​ൻ​കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യി കി​ട​ക്കു​ന്ന മ​ണ്ണ​ടി​ശ്ശേ​രി ജ​ങ്ഷ​ൻ - പു​തി​യ​കാ​വ് നെ​ഞ്ചു​രോ​ഗ ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​ത്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ക​യാ​ണ്.

മ​ഴ​ക്കാ​ല​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ഇ​ത് വ​ഴി​യു​ള്ള യാ​ത്ര ക്ലേ​ശ​ക​ര​മാ​ണ്. ച​ക്കി​ന്‍റെ തെ​ക്ക് ജ​ങ്ഷ​നി​ൽ​നി​ന്ന് പാ​റ്റോ​ലി തോ​ട് വ​രെ ഓ​ട നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ നി​ല​വി​ലെ ദു​ര​വ​സ്ഥ​ക്ക്​ പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.