Posted On
date_range Updated On
date_range കന്നേറ്റി പാലത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു
കരുനാഗപ്പള്ളി: കന്നേറ്റി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. മരുതൂർകുളങ്ങര തെക്ക് മുരളീഭവനത്ത് ബിനുആണ് (45) മരിച്ചത്. വ്യാഴാഴ്ച 2.30 ഓടെയാണ് കന്നേറ്റി പാലത്തിൽനിന്നും ഒരാൾ കായലിലേക്ക് ചാടുന്നത് അതുവഴി പോയവർ കണ്ടത്.
കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നതിടെ കൊല്ലത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സ്പെഷൽ സ്കൂബ ടീം എത്തി തിരച്ചിൽ നടത്തി വൈകീട്ട് 4.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബിനുവും മാതാവും മാത്രമാണ് വീട്ടിൽ താമസമെന്ന് പൊലീസ് പറഞ്ഞു. പിതാവ്: പരേതനായ മുരളി. മാതാവ്: തുളസി. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.