നബീൽ
ഭാര്യയുടെ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
കരുനാഗപ്പള്ളി: ഭാര്യയെ മർദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. തൊടിയൂർ വേങ്ങറ നാസില മൻസിൽ നബീൽ (29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. നബീൽ ഭാര്യയെ മർദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിരോധത്താൽ പരാതിക്കാരന്റെ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും തടിപ്പത്തൽകൊണ്ട് തലയടിച്ച് പൊട്ടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. മുമ്പും പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.
കരുനാഗപ്പള്ളി എസ്.എച്ച്.ഒ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, എ. റഹീം, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, മനുലാൽ, സി.പി.ഒ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.