കു​മാ​ർ

പെൺകുട്ടിയോട് ലൈംഗികാതിക്രമം: തമിഴ്നാട് സ്വദേശി പിടിയിൽ

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തമിഴ്നാട് സ്വദേശി കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിൽ. തിരുനെൽവേലി ഭാസ്കരപുരം കണ്ണൻ വീട്ടിൽ കുമാർ (30) ആണ് പിടിയിലായത്.

കഴിഞ്ഞ 17ന് വൈകീട്ട് മൂന്നോടെ മാതാവിനോടൊപ്പം ഹെയർ ഡ്രസിങ്ങിനായി വന്ന പെൺകുട്ടിക്കുനേരെ കടക്കുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ജയകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻ പിള്ള, ശരത്ചന്ദ്രൻ, ഉണ്ണിത്താൻ സി.പി.ഒ ദീപ്തി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Tamil Nadu native arrested for sexual assault on girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.