അജ്മൽ ഷാ
Posted On
date_range Updated On
date_range വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ
കരുനാഗപള്ളി: പൂര്വവൈരാഗ്യം കാരണം വയോധികനെതിരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ കൊച്ചുവീട്ടിൽ തെക്കതിൽ അജ്മൽ ഷാ (25) ആണ് പിടിയിലായത്. പ്രതിയും ഒരു സ്ത്രീയുമായി നിൽക്കുന്ന ഫോട്ടോ പ്രതിയുടെ പിതാവിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണമാണ് തഴവ കടത്തുർ സ്വദേശിയായ ജമാലുദ്ദീനെ മർദിച്ചത്.
നേരത്തേ മോട്ടോർ വാഹന വകുപ്പ് എ.എം.വി യെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. കരുനാഗപ്പള്ളി ഐ. എസ്.എച്ച്. മോഹിത് പി.കെ, എസ്.ഐമാരായ ഷമീർ, ശരത്ചന്ദ്രൻ ഉണ്ണിത്താൻ, എ.എസ്.ഐ. തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.