Posted On
date_range Updated On
date_range കരുനാഗപ്പള്ളിയിൽ സ്പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ്
കരുനാഗപ്പള്ളി: ക്രിസ്മസ്-പുതുവത്സര കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ജനുവരി രണ്ടുവരെ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച എല്ലാ സ്പെഷൽ ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിച്ചു.
ചെന്നൈ എഗ്മോർ-കൊല്ലം (ഡിസംബർ 26, 28, 30), കൊല്ലം-ചെന്നൈ എഗ്മോർ (ഡിസംബർ 25, 27, 29, ജനുവരി 1), എറണാകുളം-വേളാങ്കണ്ണി (ഡിസംബർ 24, 31), വേളാങ്കണ്ണി-എറണാകുളം (ഡിസംബർ 25, ജനുവരി 1) എറണാകുളം-താംബരം (ഡിസംബർ 26, ജനുവരി 2), താംബരം-എറണാകുളം (ഡിസംബർ 27) എന്നീ ട്രെയിനുകൾക്കാണ് എ.എം. ആരിഫ് എം.പി യുടെ ഇടപെടലിനെ തുടർന്ന് സ്റ്റോപ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.