representational image
Posted On
date_range Updated On
date_range പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം; യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് നോർത്ത് പണിക്കവീട്ടിൽ സജികുമാറാണ് (39) പിടിയിലായത്. അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സുജാതൻപിള്ള, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ രതീഷ്, വൈശാഖ്, നൗഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.