Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച റബർ ടാപ്പിങ് തൊഴിലാളിക്ക് നാലുവർഷം തടവും പിഴയും
കരുനാഗപ്പള്ളി: ബുദ്ധിമാന്ദ്യമുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ റബർ ടാപ്പിങ് തൊഴിലാളിക്ക് നാലുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്.
2019ൽ ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുകയിൽ 25,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്നുവർഷവും ഒരുവർഷവും വീതമാണ് തടവ്.
എന്നാൽ ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ശിവപ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.