മധു
Posted On
date_range Updated On
date_range പോക്സോ: മധ്യവയസ്കന് പിടിയില്‍
കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്കന് പൊലീസ് പിടിയിൽ. തൊടിയൂര്‍ മുഴങ്ങോടി അമല്‍ ഭവനത്തില്‍ മധു ആണ് (54) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പൂച്ചെടി കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിക്കൊണ്ടുപോയി ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീകുമാര്‍, സുജാതന്‍പിള്ള, ഷാജിമോന്‍, എസ്.സി.പി.ഒ സീമ, സി.പി.ഒമാരായ ഹാഷിം, വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.