Posted On
date_range Updated On
date_range കാൽനടക്കാരൻ യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്
കരുനാഗപ്പള്ളി: കാറിടിച്ച് കാൽനടക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. കരുനാഗപ്പള്ളി മെട്രോ സ്കാനിങ് സെൻററിലെ ജീവനക്കാരനും കോട്ടയം കോടിമത സ്വദേശിയുമായ അനന്തുവിനെയാണ് (23) അമിത വേഗത്തിൽവന്ന കാറിടിച്ചത്. രാത്രി ഡ്യൂട്ടിയിൽ കയറാൻ റോഡരികിലൂടെ നടന്നുവരികയായിരുന്നു യുവാവ്.
കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കാർ ഓടിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറും ആലപ്പുഴ വണ്ടാനം സ്വദേശിയുമായ ഹരികുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.