Posted On
date_range Updated On
date_range പഞ്ചായത്തംഗത്തിന് പരിക്കേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: മണ്ഡലത്തിൽ എസ്.ഡി.പി.ഐ നടത്തിയ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണ സമാപന ജാഥയിലേക്ക് ഇരുചക്രവാഹനങ്ങൾ കയറ്റാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
എസ്.ഡി.പി.ഐ പ്രവർത്തകനായ തൊടിയൂർ മുഴങ്ങോടി കാട്ടൂർതെക്കതിൽ വീട്ടിൽ നിയാസിനെ (36) യാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.