ജോമോൻ
Posted On
date_range Updated On
date_range മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ
കരുനാഗപ്പള്ളി: മൊബൈൽ കടയിൽ മൊബൈൽ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.
ശൂരനാട് വടക്ക് തുണ്ടുപറമ്പിൽ വീട്ടിൽ ജോമോനെ (21) യും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.
നാലു ദിവസം മുമ്പ് മണപ്പള്ളിയിലുള്ള മൊബൈൽ ഷോപ്പിൽ കയറി മൊബൈൽഫോൺ നോക്കാൻ വാങ്ങിയശേഷം ബൈക്കിൽ കയറി മൊബൈലുമായി കടന്നുകളയുകയായിരുന്നു.
കരുനാഗപ്പള്ളി എസ്.ഐ സമീർകോയ, ഷാജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.