മൻഹ സുധീർ
Posted On
date_range Updated On
date_range ബോക്സിങ്ങിൽ നേട്ടവുമായി മൻഹ സുധീർ
കരുനാഗപ്പള്ളി: ‘ഖേലോ ഇന്ത്യ’ വിമൺസ് കിക്ക് ബോക്സിങ് ലീഗിൽ മികച്ച നേട്ടവുമായി മൻഹ സുധീർ. 42 കിലോ വിഭാഗം പൊയിന്റ് ഫൈറ്റിൽ സ്വർണവും ലൈറ്റ് കോൺടാക്ടിൽ വെള്ളി മെഡലും നേടി. കഴിഞ്ഞ ജൂണിൽ നടന്ന നാലാമത് സംസ്ഥാന അമച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയിരുന്നു.
മരുതൂർകുളങ്ങര മാച്ചിനേഴത്ത് സുധീർ-അബീന ദമ്പതികളുടെ മകളും കോഴിക്കോട് ജോൺ എഫ്. കെന്നടി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. ചവറ ഫിനിക്സ് ഫൈറ്റിങ് ക്ലബിലെ കേരള കോച്ച് രാഹുലാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.