അയല്‍വാസികളെ ആക്രമിച്ചയാള്‍ പിടിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: അ​യ​ല്‍വാ​സി​ക​ളെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര കോ​ഴി​ക്കോ​ട് മു​റി​യി​ല്‍ പ്ര​സാ​ദ് ഭ​വ​ന​ത്തി​ല്‍ ഭാ​ര്‍ഗ​ൻ ‍(62) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​യ​ല്‍വാ​സി​ക​ളാ​യ സു​രേ​ന്ദ്ര​നും ഭാ​ര്യ​യു​മാ​ണ് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഭാ​ര്യ ലീ​ല​യെ ഭാ​ര്‍ഗ​വ​ന്‍ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി വ​ന്ന സു​രേ​ന്ദ്ര​നെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച്​ ത​ല​ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​നും ലീ​ല​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്‌​സാ​ണ്ട​ര്‍, ശ്രീ​കു​മാ​ര്‍ സി.​പി.​ഒ ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Man arrested for attacking neighbors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.