ബി. സുധർമ (എൽ.ഡി.എഫ്), സൗമ്യ (യു.ഡി.എഫ്)
Posted On
date_range Updated On
date_range കുലശേഖരപുരത്ത് ബന്ധുക്കളുെട അങ്കം
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ പഞ്ചായത്ത് സെൻററിൽ അങ്കം കുറിക്കുന്നത് ബന്ധുക്കളായ വനിതകൾ തമ്മിൽ.
യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ആദിനാട് വടക്ക് കാർത്തികയിൽ പ്രേംകൃഷ്ണെൻറ ഭാര്യ സൗമ്യക്കെതിരെ ഭർത്താവിെൻറ കുഞ്ഞമ്മയായ ആദിനാട് വടക്ക് കൊന്നയിൽ വീട്ടിൽ ബി. സുധർമയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
ഇരുവരും ആറാം വാർഡിലെ തന്നെ താമസക്കാരാണ്. കൂടാതെ, ഇരുവരുടെയും കുടുംബ വോട്ടുകൾ കൂടുതലുള്ള വാർഡാണിത്. വിജയത്തിൽ നിർണായകം ഇൗ വോട്ടുകളാണ്.
സി.പി.എമ്മിെൻറ കുത്തക സീറ്റാണിത്. 2015ൽ വിജയിച്ച സി.പി.എം നേതാവ് മറ്റത്ത് രാജൻ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ഇരുവരും വിജയം അവകാശപ്പെടുമ്പോൾ ബന്ധുക്കൾ ആരെ തുണക്കുമെന്ന് കാത്തിരുന്നുകാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.