ചെറിയഴീക്കൽ അരയവംശ പരിപാലനയോഗം പ്രസിഡൻറ് ലാലു സതീമണി അമ്മക്ക് പൊന്നാട അണിയിക്കുന്നു
Posted On
date_range Updated On
date_range കോവിഡിനെ തോൽപിച്ച മുത്തശ്ശിക്ക് ആദരം
കരുനാഗപ്പള്ളി: സതീമണി മുത്തശ്ശിക്ക് 97 വയസ്സുണ്ടെങ്കിലും കോവിഡ് ഈ അമ്മയുടെ മുന്നിൽ തോറ്റോടി. കഴിഞ്ഞ 19നാണ് ചെറിയഴീക്കൽ ചെമ്പകശ്ശേരി പരേതനായ ഗോപിനാഥെൻറ ഭാര്യ സതീമണിയമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഗൃഹചികിത്സയിലിരുന്ന സതീമണിയമ്മക്ക് മനോധൈര്യത്തിനൊപ്പം വീട്ടുകാരുടെ കരുതലും ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും കോവിഡിനെ അനായാസം തോൽപിക്കാൻ കരുത്തായി.
ചെറിയഴീക്കൽ, അരയവംശ പരിപാലന യോഗത്തിെൻറ നേതൃത്വത്തിൽ ഇവരെ പൊന്നാടയണിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. കരയോഗം ഭാരവാഹികളായ ലാലു, രതീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.