Posted On
date_range Updated On
date_range തൊടിയൂരിൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നു
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായി പരാതി. മാലിന്യം കൂട്ടിയിടുന്നത് കാരണം തെരുവുനായ് ശല്യം രൂക്ഷമാകുന്നു.
പ്രദേശവാസികൾ പ്രതിഷേധിക്കുമ്പോൾ ഹരിത കർമസേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്നും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുവണ്ണാൽ ഷെമീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.