Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാഫി (23), ശാസ്താംകോട്ട പറയന്റയ്യത്ത് തെക്കതിൽ അല്‍ അമീൻ (24) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇരുവരും ബുധനാഴ്ച രാത്രി കരുനാഗപ്പള്ളി ബാറിന് സമീപം എറണാകുളം സ്വദേശി ജൻസീറിനെ വാക്കുതർക്കത്തെതുടർന്ന് ആക്രമിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ആഷ്നി, എസ്.സി.പി.ഒമാരായ ഹാഷിം, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.