മുഹമ്മദ് ഷാൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിൽ
കരുനാഗപ്പള്ളി: ഒമ്പത് ഗ്രാം എം.ഡി.എം.എയും അര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചിറ്റക്കാട്ടു തെക്കതിൽ വീട്ടിൽ മുഹമ്മദ് ഷാൻ (34) ആണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇയാൾ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. എം.ഡി.എം.എ ഒരു ഗ്രാമിന് 5000 രൂപ നിരക്കിലാണ് പ്രതി വിൽപന നടത്തിയിരുന്നതെന്നും വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കൂടുതലായി നൽകിയിരുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായും എക്സൈസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.