വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

കരുനാഗപ്പള്ളി: വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു.

അയണിവേലിക്കുളങ്ങര തെക്ക്, തോട്ടുമുഖത്ത് വീട്ടിൽ അപ്പു എന്ന ആരോമൽ (25), വയലിശ്ശേരിൽ വീട്ടിൽ രാജേഷ് (28) എന്നിവരാണ് പിടിയാലായത്.

ഞായറാഴ്ച രാത്രി 11 ഒാടെയാണ്​ സംഭവം. ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, പ്രൊബേഷൻ എസ്.ഐമാരായ വിനോദ് വൈശാഖ്, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ രതീഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Tags:    
News Summary - attacked mother and son two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.