നി​ഥി​ൻ

പെൺകുട്ടിയെ ബലാത്സംഗം ചെയ്തകേസിൽ യുവാവ് അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി വെ​ള്ള​നാ​തു​രു​ത്ത് ആ​ലു​ശ്ശേ​രി​ൽ നി​ഥി​നാ​ണ് (25) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് 2022 ജൂ​ൺ മാ​സം മു​ത​ൽ നി​ര​വ​ധി ത​വ​ണ ക​രു​നാ​ഗ​പ്പ​ള്ളി പ​ണി​ക്ക​ർ ക​ട​വി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഓ​ച്ചി​റ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്.​ഐ​മാ​രാ​യ ഷെ​മീ​ർ, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - A young man was arrested in the case of molesting a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.