ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ത്തി​യ സു​നി​ലും കു​ടും​ബ​വും കേ​ണ​ൽ വി​ശ്വ​നാ​ഥ​ന് ധീ​ര​ജ​വാ​ന്മാ​ർ​ക്കാ​യി പ്ലാ​വി​ൻ തൈ ​ന​ൽ​കു​ന്നു

ഓട്ടോയിൽ സഞ്ചരിച്ച് മരങ്ങൾ നട്ട് ഒരു കുടുംബം

കരുനാഗപ്പള്ളി: ഇടുക്കി സ്വദേശികളായ സുനിലും ഭാര്യയും വർഷങ്ങളായി കുട്ടികളുമായി ഓട്ടോയിൽ നാടുനീളെ കറങ്ങിനടന്ന് മരം നടുകയാണ്.

കരുനാഗപ്പള്ളിയിൽ എത്തിയ കുടുംബം രാജ്യത്തെ ധീര ജവാന്മാരുടെ സ്മരണാർഥം കാവൽമരം എന്ന മുദ്രാവാക്യമുയർത്തി മരം വിതരണം ചെയ്തു. ലെഫ്റ്റനന്‍റ് കേണൽ പി. വിശ്വനാഥന്‍റെ വീട്ടിൽ നിന്നുമാണ് പദ്ധതി തുടങ്ങിയത്. പ്ലാവിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു. സംവിധായകൻ അനിൽ വി. നാഗേന്ദ്രനും മരം നൽകി.

ഇടുക്കി തോട്ടം തൊഴിലാളിയായ സുനിലിന് പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. പി.ടി. തോമസ് എം.എൽ.എയുടെ പേരിൽ കേരളത്തിൽ 71 മരങ്ങൾ വിതരണം ചെയ്തിരുന്നു.

Tags:    
News Summary - A family driving an auto and planting trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.