കുലശേഖരപുരം പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ പകൽ വീട് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കുടുംബശ്രീക്ക് നൽകിയത് 600 കോടി -മന്ത്രി രാധാകൃഷ്ണൻ
കരുനാഗപ്പള്ളി: പിന്നാക്ക ക്ഷേമവകുപ്പും പിന്നാക്ക വികസന കോർപറേഷനും സ്വയം തൊഴിൽ വായ്പയായി കുടുംബശ്രീക്ക് 600 കോടിയോളം രൂപയാണ് ഈ സർക്കാറിന്റെ കാലത്ത് അടുത്ത വർഷങ്ങളിലായി മാത്രം നൽകിയതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കുലശേഖരപുരം പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ പകൽവീട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവേയിലൂടെ കണ്ടെത്തിയ 64,006 ദരിദ്ര കുടുംബങ്ങളെയും 2025 ലെ കേരളപ്പിറവിയോടെ ദാരിദ്ര്യ അവസ്ഥയിൽനിന്ന് മാറ്റിയെടുക്കാനുള്ള പദ്ധതി സർക്കാർ ലക്ഷ്യമിട്ടെങ്കിലും ഈ വർഷം ഡിസംബറിൽതന്നെ ഒരാൾപോലും പട്ടിണി കിടക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന അഭിമാനാർഹമായ നേട്ടം കേരളം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മരങ്ങാട്ട് പത്മനാഭന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസർ, ജില്ല പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. അബ്ദുൽ സലിം, ബി. ശ്യാമള, രജിത രമേശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. തുളസീധരൻ, എ. അനിരുദ്ധൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പഞ്ചായത്ത് സെക്രട്ടറി ആർ. താര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.