സ്​കൂട്ടറിൽ കടത്തിയ 50 കുപ്പി വിദേശമദ്യം പിടികൂടി

ക​രു​നാ​ഗ​പ്പ​ള്ളി: ശാ​സ്താം​കോ​ട്ട റോ​ഡി​ൽ മാ​രാ​രി​ത്തോ​ട്ടം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​മോ​ഹ​ന​നും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത​വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.

ക​ല്ലേ​ലി​ഭാ​ഗം മാ​രാ​രി​ത്തോ​ട്ടം ഷാ​നി​വാ​സ് വീ​ട്ടി​ൽ ഷാ​ലി​യെ (42) അ​റ​സ്​​റ്റ്​ ചെ​യ്തു. വി​വി​ധ മൊ​ബൈ​ലു​ക​ളി​ലെ ബെ​ക് ക്യു ​ആ​പ് വ​ഴി ശേ​ഖ​രി​ച്ച മ​ദ്യ​മാ​ണി​തെ​ന്ന് പി​ടി​യി​ലാ​യ​യാ​ൾ എ​ക്സൈ​സി​നോ​ട് സ​മ്മ​തി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട മേ​ഖ​ല​ക​ളി​ലെ വ്യ​ത്യ​സ്ത ഔ​ട്ട്‌ ലെ​റ്റു​ക​ളി​ൽ നി​ന്നാ​ണ് മ​ദ്യം ശേ​ഖ​രി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഒ​ന്നാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​അ​ജി​ത്കു​മാ​ർ, പി.​എ. അ​ജ​യ​കു​മാ​ർ, എ​സ്. അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി. ​ശ്രീ​കു​മാ​ർ, എ​സ്. സ​ന്തോ​ഷ്‌, അ​നി​ൽ​കു​മാ​ർ, എ​ക്സൈ​സ് ഡ്രൈ​വ​ർ പി. ​രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - 50 bottles of foreign liquor smuggled on a scooter were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.