കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക്​ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ​യും റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ​സാ​ദ​ത്തും ചേ​ർ​ന്ന് കൊ​ല്ലം പാ​ലി​യേ​റ്റി​വ് സെൻറ​ർ ചെ​യ​ർ​മാ​ന് കൈ​മാ​റു​ന്നു

അർബുദരോഗികൾക്ക് മരുന്ന്​ വാങ്ങുന്നതിന് ലക്ഷം രൂപ കൈമാറി

ക​രു​നാ​ഗ​പ്പ​ള്ളി: റോ​ട്ട​റി ക്ല​ബിെൻറ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഫോ​ക്ക​സ് പ്രോ​ജ​ക്ടു​ക​ളാ​യ ജെ​റി​യാ​ട്രി​ക് ക്ലി​നി​ക്, പാ​ലി​യേ​റ്റി​വ് കെ​യ​ർ ക്ലി​നി​ക്, ഹൃ​ദ​യ​താ​ളം പ്രൊ​ജ​ക്ട് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വാ​ങ്ങാ​നാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൊ​ല്ലം പാ​ലി​യേ​റ്റി​വ് സെൻറ​ർ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ന് എം.​എ​ൽ.​എ​യും ക​രു​നാ​ഗ​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ്​ പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ​സാ​ദ​ത്തും ചേ​ർ​ന്ന് കൈ​മാ​റി. ജെ​റി‍യാ​ട്രി​ക് ക്ലി​നി​ക്കി​ലെ രോ​ഗി​ക​ൾ​ക്ക് ഒ​രു​മാ​സ​ത്തെ മ​രു​ന്നു​ക​ളും വ​സ്ത്ര​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റും വി​ത​ര​ണം ചെ​യ്തു.

ജെ​റി​യാ​ട്രി​ക് ക്ലി​നി​ക് ചെ​യ​ർ​മാ​ൻ ഡോ. ​പ​ര​മേ​ശ്വ​ര​ൻ​പി​ള്ള, പാ​ലി​യേ​റ്റി​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ഹൃ​ദ​യ​താ​ളം പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ ഡോ.​ജി.​സു​മി​ത്ര​ൻ, നി​സാ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.